ന്യൂഡല്‍ഹി: സ്വകാര്യ ട്രെയിന്‍ സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം അതാതു കമ്പനികള്‍ക്കു തന്നെ നല്കുമെന്നു കേന്ദ്രം. സര്‍വീസ് ആരംഭിച്ചതിനു ശേഷം ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്മാന് വി.കെ. യാദവ് വ്യക്തമാക്കി.
ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എസി ബസുകളും സ്വകാര്യ വിമാനങ്ങളും ടിക്കറ്റ് നിശ്ചയിക്കുന്നതിനു മുന്‍പ് ഇതു കൂടി പരിഗണിക്കേണ്ടിവരുമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനായി ആല്‍സ്റ്റോം എസ്എ, ബൊംബാര്‍ഡിയര്‍, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ടര്‍ ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ് എന്നി കന്പനികളാണ് താത്പര്യം അറിയിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനിടെ 7.5 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സ്റ്റേഷനുകളില്‍ നിന്നു ട്രെയിന്‍ യാത്ര ചെയ്യണമെങ്കില്‍ ടിക്കറ്റ് നിരക്കിനൊപ്പം യൂസര്‍ ഫീ കൂടി നല്‍കേണ്ടി വരുമെന്നും വി.കെ. യാദവ് പറഞ്ഞു.
സ്വകാര്യ വത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി റെയില്‍വെ സ്റ്റേഷനുകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം സ്റ്റേഷനുകളില്‍ യൂസര്‍ ഫീ ഏര്‍പ്പെടുത്താനും അത് സ്റ്റേഷന്റെ വികസനത്തിനു ഉപയോഗിക്കാനുമാണ് ആലോചിക്കുന്നത്.
ചെറിയ തുക മാത്രമായിരിക്കും ഇത്തരത്തില്‍ ഈടാക്കുകയുള്ളുയെന്നും അധിക തുക ഈടാക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാകുമെന്നും അദ്ദേഹം വിശദമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.