ന്യൂഡല്‍ഹി: രാജ്യത്ത് പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍ ഗ്രൂപ്പ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. സൈബര്‍ സെക്യൂരിറ്റി കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ ഗ്രൂപ്പാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നത്.
കെ7, സിസ്‌കോ ടാലോസ് എന്നീ മുന്‍നിര സൈബര്‍ സുരക്ഷാ ഗവേഷണ കമ്പനികള്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. 'ട്രാന്‍സ്പെരന്റ് ട്രൈബ്' എന്ന പേരിലറിയപ്പെടുന്ന ഒരു ഹാക്കര്‍ ഗ്രൂപ്പിനെ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവ എപിടി36 എന്ന് അറിയപ്പെടുന്നു. ഇവയെ 'അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട്' (എപിടി) എന്നയിനത്തിലാണ് തരംതിരിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രതിരോധ മേഖലയിലേക്കും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും കയറിപ്പറ്റാന്‍ ലക്ഷ്യമിട്ട് വിവിധ ഹാക്കര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.