ജോലി സാധ്യതകളുമായി മെറ്റാവേഴ്സ് പദ്ധതി പ്രഖ്യാപിച്ച് ദുബായ്

ജോലി സാധ്യതകളുമായി മെറ്റാവേഴ്സ് പദ്ധതി പ്രഖ്യാപിച്ച് ദുബായ്

 ദുബായ്: നിരവധി ജോലി സാധ്യതകള്‍ വാഗ്ദാനം ചെയ്ത് മെറ്റാഴേസ് പദ്ധതി ദുബായ് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് മെറ്റാവേഴ്സ് പദ്ധതി പ്രഖ്യാപിച്ചത്. 40,000ലേറെ തൊഴില്‍ സാധ്യതകളാണ് മെറ്റാവേഴ്സ് മുന്നോട്ടുവയ്ക്കുന്നത്. 

ഓഗ്മെന്‍റ് റിയാലിറ്റി-വെർച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ അടുത്തഘട്ടമാണ് മെറ്റാവേഴ്സ്. ബ്ലോക്ക് ചെയിന്‍, മെറ്റാവേഴ്സ് മേഖലകളില്‍ 1000ലധികം കമ്പനികളെ ആകർഷിക്കുകയെന്നുളളതാണ് മെറ്റാവേഴ്സ് സ്ട്രാറ്റജി ലക്ഷ്യമിടുന്നത്. ജോലി സാധ്യതകള്‍ക്കൊപ്പം തന്നെ അഞ്ച് വർഷത്തിനുളളില്‍ ദുബായുടെ സമ്പദ് വ്യവസ്ഥയിലേക്ക് 4 ബില്ല്യണ്‍ ഡോളറിന്‍റെ നേട്ടം മെറ്റാവേഴ്സ് നേടിത്തരുമെന്നാണ് പ്രതീക്ഷ.

പുതിയ തൊഴിൽ മാതൃകകൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക, ആഗോള സമ്പദ്‌വ്യവസ്ഥകളിൽ മെറ്റാവേഴ്സിന്‍റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും ഭാവി സാങ്കേതികവിദ്യകൾ ഉപയോഗിക്കാനാണ് ദുബായ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.