ജിഡിആർഎഫ്എ: ദുബായ് വിദ്യാഭ്യാസ മേള സംഘടിപ്പിച്ചു

ജിഡിആർഎഫ്എ: ദുബായ് വിദ്യാഭ്യാസ മേള സംഘടിപ്പിച്ചു

ദുബായ് : ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് 'ഹാപ്പിനസ് എജുക്കേഷൻ എക്സിബിഷൻ ' എന്ന പേരിൽ വിദ്യാഭ്യാസ മേള സംഘടിപ്പിച്ചു. വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജാഫ്ലിയ ഓഫീസിലാണ് മേള സംഘടിപ്പിച്ചത്. മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയുടെ സാന്നിധ്യത്തിൽ ഡെപ്യൂട്ടി ചെയർമാൻ ഓഫ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ലഫ്റ്റനന്റ് ജനറൽ ദാഹി ഖല്‍ഫാന്‍ തമീം എക്സിബിഷൻ ഉദ്ഘാടനം നിർവഹിച്ചു. ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ മറ്റു ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

25 ലധികം സർവ്വകശാലകൾ,മറ്റു ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഈ രംഗത്തെ വിദഗ്ധർ, സ്പെഷ്യലൈസഡ് അധ്യാപകർ അടക്കം നിരവധി സാന്നിധ്യങ്ങൾ എക്സിബിഷനിൽ പങ്കെടുത്തു. ബാച്ചിലർ, മാസ്റ്റർ, പിഎച്ഡി തുടങ്ങിയ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ സഹായകരമായിട്ടാണ് മേള നടന്നത്. ഫീസ് ഇനത്തിൽ 25 ശതമാനം മുതൽ 75 ശതമാനം വരെ കിഴിവുകളും അൽസദാ കാർഡ് ഉടമകൾക്ക് വിവിധ സ്കോളർഷിപ്പുകളും ഇതിന്റെ ഭാഗമായി ലഭ്യമാക്കിയിരുന്നു. മൂന്നാം തവണയാണ് ഇത്തരത്തിലുള്ള വിദ്യാഭ്യാസമേള വകുപ്പ് സംഘടിപ്പിക്കുന്നത്.



യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ദുബായ് താമസകരുടെ സന്തോഷമാണ് പ്രധാനമെന്നും വിദ്യാഭ്യാസ രംഗത്തു കൂടുതൽ മികവ് തെളിയിക്കാനുള്ള വലിയ അവസരമാണ് എക്സിബിഷനെനും, സമഗ്രവും മികച്ചതുമായ ഒരു പ്രദർശനമാണ് ജിഡിആർഎഫ്എ ദുബായ് സംഘടിപ്പിച്ചതെന്ന് ലഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം പറഞ്ഞു. ഹാപ്പിനസ് എജുക്കേഷൻ എക്സ്ബിഷൻ വരും വർഷങ്ങളിൽ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.