അനുദിന വിശുദ്ധര്‍ - ജൂലൈ 20
ഒരു ബ്രസീലിയന്‍ സന്യാസിയായിരുന്നു വിശുദ്ധ ഫ്‌ളാവിയാന്‍. 498 ല്‍ പല്ലാഡിയൂസിന്റെ മരണ ശേഷം ചക്രവര്‍ത്തിയായിരുന്ന അനസ്താസിയൂസ് ഒന്നാമന്‍ ഫ്‌ളാവിയാനെ അന്ത്യോക്കിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു.
482 ല്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന സെനോ, മെത്രാന്‍മാരുടെയോ സഭാധികാരികളുടേയോ അംഗീകാരമില്ലാതെ ഇറക്കിയ പ്രമാണ രേഖകളായ 'ഹെനോടികോണ്‍' സ്വീകരിക്കണമെന്ന നിബന്ധനയോട് കൂടിയായിരുന്നു ആ നിയമനം.
എന്നിരുന്നാലും തന്റെ പാത്രിയാര്‍ക്കീസ് ഭരണകാലത്ത് ചാള്‍സ്‌ഡോണ്‍ സുനഹദോസിലെ 'ക്രിസ്തുവില്‍ ഒരേ സമയം ദൈവീകവും മാനുഷികവുമായ വ്യക്തിത്വങ്ങള്‍ സമ്മേളിച്ചിരിക്കുന്നു'എന്ന പ്രമാണങ്ങളോട് ഫ്‌ളാവിയാന്‍ യാതൊരെതിര്‍പ്പും കാണിച്ചിരുന്നില്ല.
അന്ത്യോക്കിലെ പാത്രിയാര്‍ക്കീസ് എന്ന നിലയില്‍ ഫ്‌ളാവിയാനും ജെറൂസലേമിലെ പാത്രിയാര്‍ക്കീസ് എന്ന നിലയില്‍ ഏലിയാസും ചാള്‍സ്‌ഡോണ്‍ സുനഹദോസിലെ പ്രമാണങ്ങളെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങളെ എതിര്‍ത്തു. എന്നിരുന്നാലും അന്ത്യോക്കിലെ ചാള്‍സ്‌ഡോണ്‍ സുനഹദോസ് അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനായി ഫ്‌ളാവിയാന്‍ ചാള്‍സ്‌ഡോണ്‍ സുനഹദോസിലെ പ്രമാണങ്ങളെ പരാമര്‍ശിച്ചു കൊണ്ടൊരു മാധ്യസ്ഥ ശ്രമം നടത്തി.
508-509 കാലയളവുകളില്‍ 'ഹെനോടികോണ്‍' പ്രമാണത്തില്‍ ഒപ്പ് വെക്കുവാനായി ചക്രവര്‍ത്തിയില്‍ നിന്നുള്ള സമ്മര്‍ദ്ദം ഫ്‌ളാവിയാനു മേല്‍ ഏറി വന്നു. ഇതിനു പുറമേ ഹീരാപോളിസിലെ മെത്രാനായിരുന്ന ഫിളോക്‌സേനൂസ് 'നെസ്റ്റോരിയാനിസ'മെന്ന മതവിരുദ്ധ വാദത്തെ ഫ്‌ളാവിയാന്‍ പിന്തുണക്കുന്നുവെന്ന കുറ്റാരോപണവും വിശുദ്ധനെതിരെ നടത്തി.
അതേ തുടര്‍ന്ന് 511 ല്‍ ഫിളോക്‌സേനൂസ്, സിറിയയുടെ സമീപ പ്രദേശങ്ങളിലുള്ള 'മോണോഫിസിറ്റിസം' എന്ന മതവിരുദ്ധ വാദികളെ ഉപയോഗിച്ച് ഫ്‌ളാവിയാനെ ആക്രമിക്കുവാനും അദ്ദേഹത്തെ കൊണ്ട് ചാള്‍സ്‌ഡോണ്‍ സുനഹദോസ് തീരുമാനങ്ങളെ തള്ളിപ്പറയുവാന്‍ നിര്‍ബന്ധിക്കുന്നതിനും പ്രേരിപ്പിച്ചു.
എന്നാല്‍ മതവിരുദ്ധ വാദികളെ ചാള്‍സ്‌ഡോണ്‍ സുനഹദോസ് അനുകൂലികള്‍ എതിരിടുകയും അവരെ ഒന്നടങ്കം കൊല ചെയ്ത് മൃതദേഹങ്ങള്‍ ഒറോന്റെസ് നദിയില്‍ തള്ളുകയും ചെയ്തു. ഫ്‌ളാവിയന്‍ ആദ്യകാലങ്ങളില്‍ താമസിച്ചിരുന്ന ആശ്രമത്തിലെ സന്യാസിമാര്‍ ചാള്‍സ്‌ഡോണ്‍ വിരുദ്ധ വാദികളില്‍ നിന്നും വിശുദ്ധനെ സംരക്ഷിക്കുവാനായി അന്ത്യോക്കിലേക്ക് യാത്ര തിരിച്ചു.
ഈ സംഭവ വികാസങ്ങളെ തുടര്‍ന്ന് അനസ്താസിയൂസ് ചക്രവര്‍ത്തി 'മിയാഫിസൈറ്റ്' മതവിരുദ്ധ വാദത്തെ സ്വീകരിക്കുകയും അതിന്റെ ഫലമായി പാത്രിയാര്‍ക്കീസുമാരായായിരുന്ന ഫ്‌ളാവിയാനും ഏലിയാസിനും തങ്ങളുടെ രാജകീയ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു.
ഫിളോക്‌സേനൂസ് 512 ല്‍ സിഡോണില്‍ ഒരു സിനഡ് വിളിച്ച് കൂട്ടി. ചാള്‍സ്‌ഡോണ്‍ വിരുദ്ധ വാദികളില്‍പ്പെട്ട 80 ഓളം മെത്രാന്‍മാര്‍ അതില്‍ പങ്കെടുക്കുകയും അനസ്താസിയൂസ് ചക്രവര്‍ത്തിയുടെ പിന്തുണയോടെ ഫ്‌ളാവിയാനേയും ഏലിയാസിനേയും സ്ഥാനഭ്രഷ്ടരാക്കുകയും പെട്രായിലേക്ക് നാടുകടത്തുകയും ചെയ്തു. അവിടെ വെച്ച് 518 ലാണ് ഫ്‌ളാവിയാന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുന്നത്.
ഫ്‌ളാവിയാനെ സ്ഥാനഭ്രഷ്ടനാക്കിയതും നാടുകടത്തിയതും ചക്രവര്‍ത്തിക്കെതിരായ ജനരോഷത്തിനു കാരണമായി. അത് 513 ലെ വിറ്റാലിയന്‍ കലാപത്തിനു കാരണമാവുകയും ചെയ്തു. ചാള്‍സ്‌ഡോണിസത്തെ സംരക്ഷിച്ച ഫ്‌ളാവിയാനെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ അധികം താമസിയാതെ വിശുദ്ധനായി പ്രഖ്യാപിച്ചു. പിന്നീട് റോമന്‍ കത്തോലിക്കാ സഭയും അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ജര്‍മ്മനിയിലെ ആന്‍സെജിജൂസ്
2. പെഴ്‌സ്യായിലെ ബറാഡ് ബെഷിയാബാസ്
3. കാര്‍ത്തേജ് ബിഷപ്പായിരുന്ന ഔറേലിയൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26