തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മന്ത്രി ആന്റണി രാജുവിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഫൊറന്‍സിക് റിപ്പോര്‍ട്ട്

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മന്ത്രി ആന്റണി രാജുവിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഫൊറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ അടിവസ്ത്രത്തിലെ തുന്നല്‍ പുതിയതെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍നടന്ന പരിശോധനയില്‍ ജോ. ഡയറക്ടര്‍ പി. വിഷ്ണു പോറ്റിയാണ് അടിവസ്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്നത് ശരിവെച്ചത്.

2006-ലാണ് കേസ് രജിസ്ട്രര്‍ചെയ്തത്. എന്നാല്‍, ഇതുവരെയും വിചാരണ ആരംഭിക്കാത്തതാണ് വിവാദമായത്. ലഹരിക്കേസിലെ പ്രതിയായ വിദേശപൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെയും കോടതിയിലെ ക്ലര്‍ക്ക് ജോസിനെയും പ്രതിയാക്കി കേസെടുത്തത്.

1996 ജൂലായ് ഒന്നിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയിരുന്നു. കീഴ്ക്കോടതിയില്‍ ഹാജരാക്കിയിരുന്ന വിദേശപൗരന്റെ അടിവസ്ത്രം, അപ്പീല്‍ പരിഗണിച്ച ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ മാറ്റംവന്നുവെന്നത് ഫൊറന്‍സിക് ശരിവെക്കുന്നു. വെട്ടിച്ചുരുക്കി തയ്ച്ചിട്ടുള്ള ഭാഗങ്ങളിലെ നൂലും തുന്നലുകളും വ്യത്യസ്തമാണെന്നും അത് അടുത്തിടെ ചെയ്തതാണെന്നും ഫൊറന്‍സിക് ശരിവെക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.