കുവൈറ്റില്‍ പുതിയ പ്രധാനമന്ത്രി

കുവൈറ്റില്‍ പുതിയ പ്രധാനമന്ത്രി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് സബാഹ് സാലിം അസ്ഹബാഹിനെ നിയമിച്ചു. അറബിക് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ മന്ത്രിമാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അമീര്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു. 

മുന്‍ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ സാലിം അല്‍ സബാഹിന്‍റെ മകനാണ് ഷെയ്ഖ് മുഹമ്മദ് സബാഹ് സാലിം. 2003 മുതല്‍ 2011 വരെ കുവൈറ്റിന്‍റെ ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു ഇദ്ദേഹം. 10 വര്‍ഷത്തോളം അമേരിക്കയിലെ കുവൈറ്റ് അംബാസഡറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാര്‍ലമെന്‍റ് അംഗങ്ങള്‍ കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് രാജിവെച്ചത്. അതിനു ശേഷം കാവല്‍ മന്ത്രിസഭയാണ് രാജ്യത്തുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.