അമൃത്സര്‍: പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിലെ പ്രതികളായ രണ്ടുപേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു. ജഗ്രൂപ് സിങ് രൂപ, മന്നു കുസ എന്നറിയപ്പെടുന്ന മന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുളള ഗ്രാമത്തില്‍ വച്ചാണ് പൊലീസും അക്രമികളും തമ്മില്‍ വെടിവയ്പ് ഉണ്ടായത്. പഞ്ചാബ് പൊലീസിന്റെ ആന്റി ഗ്യാങ്സ്റ്റര്‍ ഫോഴ്സും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘത്തില്‍ മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇവര്‍ കടന്നുകളഞ്ഞു.
സംസ്ഥാന പൊലീസ് മോവി ഗൗരവ് യാദവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ നാലുമണിയോടെയാണ് അവസാനിച്ചത്. കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസേവാല മെയ് 29 നാണ് വെടിയേറ്റ് മരിച്ചത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.