സോണിയ ഗാന്ധി ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

സോണിയ ഗാന്ധി ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. എ ഐ സി സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്ന് പൊലീസ് അറിയിച്ചു.

പതിനൊന്ന് മണിക്കാണ് സോണിയ ഗാന്ധി ഇ ഡിക്ക് മുന്നില്‍ ഹാജരാകുക. എംപിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും സോണിയ ഗാന്ധിയെ അനുഗമിച്ചേക്കും. ഇ ഡി നടപടിയ്ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ചോദ്യം ചെയ്യലിനായി ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.

കേസില്‍ കഴിഞ്ഞ മാസം രാഹുല്‍ ഗാന്ധിയെ അഞ്ചു ദിവസങ്ങളായി 50 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അന്നും കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.