തിരുവനന്തപുരം: ഒരാൾക്ക് മാത്രം ഇരിക്കാവുന്ന സീറ്റിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നതായി ആരോപിച്ച് ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ച സദാചാര ഗുണ്ടകൾക്ക് ചുട്ട മറുപടി നൽകി വിദ്യാര്‍ഥികൾ.
തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു വിദ്യാർത്ഥികൾ മറുപടി പ്രതിഷേധം നടത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലായത് കണ്ടത്. എന്നാൽ ആദ്യം വിദ്യാര്‍ഥികള്‍ക്ക് എന്താണ് സംഭവം എന്ന് മനസിലായില്ല. പിന്നാലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് എന്ന് മനസിലായതോടെയാണ് പ്രതിഷേധവുമായി കോളജിലെ വിദ്യാര്‍ഥികള്‍ എത്തിയത്.
ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. വിദ്യാർഥികളുടെ പ്രതിഷേധ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം പുറത്ത് അറിഞ്ഞപ്പോൾ സംഭവം ഇത്രയേറെ പിന്തുണ ലഭിക്കുമെന്ന് കരുതിയില്ലെന്ന് പ്രതിഷേധത്തിന്റെ ഭാഗമായ വിദ്യാർത്ഥി ആര്യ പറഞ്ഞു. പൊതുസമൂഹം കാര്യങ്ങൾ മനസിലാക്കുന്നതായും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
'അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ' എന്ന കുറിപ്പോടെയാണ് പലരും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സംഭവം വൈറലായതോടെ മറ്റു വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി. മുൻപും ഇത്തരം വിവേചനങ്ങൾക്കെതിരെ കോളജിൽ നിരവധി സമരങ്ങൾ നടന്നിരുന്നു.
കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥൻ. ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണൻ ഉൾപ്പെടെ നിരവധി പേരാണ് വേറിട്ട രീതിയിൽ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് രംഗത്തുവന്നത്.
'സിഇടിയിലെ മിടുക്കർ സദാചാരവാദികൾക്ക് മനോഹരമായ മറുപടി നൽകി. ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല,സിഇടി ക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചുവെന്നാണ്' വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ അഭിന്ദിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്.
'സിഇടി പിള്ളേരെ – നിങ്ങള്‍ മരണ മാസ്സ് ആണ് മക്കളെ … ബെഞ്ച് വെട്ടിയവന്മാരുടെ ഒക്കെ മാനസിക അവസ്ഥ അതി ഭീകര്‍ ഹേ …' എന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.