മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അതിരൂപതയ്ക്ക് പുതിയ മൂന്ന് വൈദികരെക്കൂടി ലഭിച്ചു. ഫാ. ആന്‍ഡ്രൂ ക്വിയാറ്റ്കോവ്സ്‌കി, ഫാ. ബ്രയാന്‍ മുലിംഗ്, ഫാ. ഇഗ്‌നേഷ്യസ് ടാന്‍ എന്നിവരുടെ പൗരോഹിത്യ സ്വീകരണം സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കോമെന്‍സോലിയുടെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ നടന്നു.
നല്ല ഇടയന്റെ പിന്‍ഗാമികളാകാന്‍ വിളിക്കപ്പെട്ടവരാണ് വൈദികരെന്ന് ആര്‍ച്ച് ബിഷപ്പ് കോമെന്‍സോലി പ്രസംഗമധ്യേ പറഞ്ഞു. ആട്ടിന്‍കുട്ടികളുടെ ആവശ്യങ്ങള്‍ മനസിലാക്കി അവരെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ ഇടയന്‍. മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ ത്യജിച്ച നല്ല ഇടയനായ ക്രിസ്തുവിന്റെ മാതൃകയാണ് ഒരോ വൈദികനും പിന്തുടരേണ്ടതെന്നും ആര്‍ച്ചബിഷപ് പറഞ്ഞു.
രൂപതയിലെ വൈദികരും പുതുതായി പൗരോഹിത്യം സ്വീകരിച്ച വൈദികരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശ്വാസികളും ചടങ്ങില്‍ പങ്കുകൊണ്ടു. പുതിയ വൈദികര്‍ക്ക് ഫാ.ക്വിയാറ്റ്കോവ്സ്‌കി ആശംസകള്‍ നേര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26