വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ബൈഡന് നേരിയ ലക്ഷണങ്ങളുണ്ടായിരുന്നെന്നും തുടര്‍ന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
79 വയസുകാരനായ ബൈഡന്‍ രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിന് പുറമേ, രണ്ട് തവണ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിരുന്നു. വൈറ്റ് ഹൗസില്‍ ഐസൊലേഷനില്‍ ആണെങ്കിലും അവിടെ നിന്നും ജോലികള്‍ നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി പറഞ്ഞു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അവര്‍ അറിയിച്ചു.
അതേസമയം, ചൊവ്വാഴ്ച വരെ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പരിശോധനാഫലം നെഗറ്റീവായെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇതിനിടെ, മസാച്യൂസെറ്റ്സിലെ ഒരു കല്‍ക്കരി ഫാക്ടറി സന്ദര്‍ശനത്തിനിടെ പ്രസംഗിക്കുമ്പോള്‍ താന്‍ കാന്‍സറിനോട് പൊരുതിയാണ് വളര്‍ന്നതെന്ന് ബൈഡന്‍ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എത്രയും പെട്ടന്ന് സുഖമാകട്ടെ എന്ന് ആശംസയുമായി നിരവധി ആളുകള്‍ രംഗത്തെത്തുകയും ചെയ്തു. ഇതോടെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതിനു മുന്‍പ് ബൈഡന് ത്വക്കിനെ ബാധിക്കുന്ന കാന്‍സര്‍ രോഗം ഉണ്ടായിരുന്നെന്നും, ഇതിന് നടത്തിയ ചികിത്സയെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.
യു.എസില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. കഴിഞ്ഞ ദിവസം 1,13,588 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായും 367 പേര്‍ മരിച്ചതായും വേള്‍ഡോമീറ്റര്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ പറയുന്നു. 37 ലക്ഷത്തോളം പേരാണ് യു.എസില്‍ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.