തദേശ ഉപതെരഞ്ഞെടുപ്പ്: പത്ത് സീറ്റുകളില്‍ ജയിച്ചുകയറി എല്‍ഡിഎഫ്; യുഡിഎഫിന് ഏഴിടത്ത് വിജയം

തദേശ ഉപതെരഞ്ഞെടുപ്പ്: പത്ത് സീറ്റുകളില്‍ ജയിച്ചുകയറി എല്‍ഡിഎഫ്; യുഡിഎഫിന് ഏഴിടത്ത് വിജയം

തിരുവനന്തപുരം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്ത് എല്‍ഡിഎഫ്. 18 ഇടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ പത്തിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് ജയിച്ചത്. ഏഴിടത്ത് യുഡിഎഫ് ജയിച്ചപ്പോള്‍ ഒരിടത്ത് ബിജെപി ജയിച്ചു.

തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.

തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല വാര്‍ഡുകളിലാണ് യുഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.

എല്‍ഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. യുഡിഎഫിന് പക്ഷേ ജയിച്ച വാര്‍ഡുകളില്‍ വോട്ട് കാര്യമായ ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി ഏറെ പിന്നില്‍ പോകുന്നതിനാണ് ഉപതെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.