പ്രകൃതി ക്ഷോഭത്തില്‍ വീടു തകര്‍ന്നവര്‍ക്ക് ധനസഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചു

 പ്രകൃതി ക്ഷോഭത്തില്‍ വീടു തകര്‍ന്നവര്‍ക്ക് ധനസഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു. 2021 ഒക്ടോബര്‍ മാസത്തിലെ പ്രകൃതി ക്ഷോഭത്തില്‍ ഭവന നാശം സംഭവിച്ചവര്‍ക്കാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അര്‍ഹരായവര്‍ക്ക് ധനസഹായം അനുവദിച്ചത്.

ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ പ്രകൃതി ക്ഷോഭങ്ങളില്‍ വീട് തകര്‍ന്നവര്‍ക്കായി 4,46,06,100 (4.46 കോടി രൂപ) രൂപയാണ് അനുവദിച്ചത്. ആലപ്പുഴ ജില്ലയ്ക്ക് 2,28,00,400 (2.28 കോടി) രൂപ അനുവദിച്ചു. കൊല്ലം ജില്ലയില്‍ 1,86,04,400 (1.86 കോടി രൂപ) വീട് തകര്‍ന്നവര്‍ക്ക് അനുവദിച്ചു. കണ്ണൂര്‍ ജില്ലയിലുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ 32,01,300 രൂപ(32 ലക്ഷം രൂപ)യുമാണ് അനുവദിച്ചത്.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 2631 ഗുണഭോക്താക്കളാണ് ഉള്ളത്. 11,62,98,000 രൂപയാണ് (11.62 കോടി രൂപ) ഈ ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത്.

പ്രകൃതി ക്ഷോഭങ്ങളെ തുടര്‍ന്ന് ജീവഹാനി സംഭവിച്ചവരുടെ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.