ചരിത്രമെഴുതി നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍

ചരിത്രമെഴുതി നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍

ഒറിഗോണ്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര. ജാവലിന്‍ ത്രോ ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് സ്വര്‍ണം നിലനിര്‍ത്തി. 2003 ലെ പാരീസ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡല്‍ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്.

വെള്ളിയാഴ്ച ഒറിഗോണിലെ യൂജിനിലെ ഹേവാര്‍ഡ് ഫീല്‍ഡില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചോപ്ര ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ ജാവലിന്‍ ത്രോയുടെ ഫൈനലിലേക്ക് യോഗ്യത നേടിയത്. സീസണിലെ ഏറ്റവും മികച്ച 89.94 മീറ്റര്‍ നേട്ടം കൈവരിച്ച ചോപ്ര ഈ വര്‍ഷം ജൂണില്‍ സ്റ്റോക്ക്‌ഹോമില്‍ ഒരു പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ടോക്യോയില്‍ 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ നീരജ് ചോപ്ര ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരനെന്ന സ്ഥാനം സ്വന്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.