അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ഓണ്‍ലൈന്‍ ആയി ഒരുക്കിയ 'മാഗ്‌നിഫിക്കാത്ത്' -'മറിയത്തിന്റെ സ്‌തോത്ര ഗീതം'. മത്സരത്തില്‍ കോട്ടയം അതിരൂപതയിലെ 13 ഫൊറോനകളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു. മടമ്പം ഫൊറോനയിലെ അലക്‌സ് നഗര്‍ ഇടവകയിലെ മുഴുവന്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങളും മത്സരത്തില്‍ പങ്കാളികളായി. ഓരോ ഫൊറോനയില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയവരെ ഉള്‍പ്പെടുത്തി അതിരൂപതാതലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ചങ്ങലേരി ഫൊറോന മംഗല ഗിരി ഇടവകയിലെ ഷൈനി സണ്ണി,കൂവള്ളൂർ ഒന്നാം സ്ഥാനം നേടി. പിറവം ഫൊറോനയിലെ കാക്കനാട് ഇടവകാംഗമായ മേരി ജോണ്‍,തൈത്തറപ്പേൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26