മാര്‍ ആന്റണി കരിയില്‍ രാജി വച്ചു; എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്

മാര്‍ ആന്റണി കരിയില്‍ രാജി വച്ചു; എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലില്‍ രാജി വച്ചു. ഏകീകൃത കുര്‍ബാന വിഷയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശവും തുടര്‍ന്നുള്ള സിറോ മലബാര്‍ സഭാ സിനഡിന്റെ തീരുമാനവും ധിക്കരിച്ച മാര്‍ ആന്റണി കരിയിലില്‍ നിന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറേലി രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. വത്തിക്കാന്‍ സ്ഥാനപതിയുടെ നിര്‍ദേശപ്രകാരം മാര്‍ കരിയില്‍ സ്വന്തം കൈപ്പടയില്‍ രാജിക്കത്തെഴുതി കൈമാറുകയും ചെയ്തു.

ഇന്ന് രാവിലെ ബിഷപ്പ് ഹൗസിലെത്തിയ വത്തിക്കാന്‍ സ്ഥാനപതി മാര്‍ കരിയിലുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സഭയെ അനുസരിക്കുക അല്ലെങ്കില്‍ രാജി വയ്ക്കുക എന്ന നിര്‍ദേശമാണ് ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറേലി മാര്‍ ആന്റണി കരിയിലിന് നല്‍കിയത്. പൗരസ്ത്യ സഭകള്‍ക്കായുള്ള കാനോന്‍ നിയമ വിദഗ്ധന്‍ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സ്ഥാനപതിയ്‌ക്കൊപ്പമുണ്ടായിരുന്നു.

എന്നാല്‍ രാജി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒാഗസ്റ്റില്‍ നടക്കുന്ന സിനഡിലാണുണ്ടാവുക എന്നും അറിയുന്നു. അതിരൂപതയുടെ ഭരണച്ചുമതല വത്തിക്കാനും സിനഡും സംയുക്തമായി തീരുമാനിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിരൂപത കൂരിയ, പാസ്റ്ററല്‍ കൗണ്‍സില്‍, വൈദിക സമതി അടക്കം കാനോനിക സമതികളെല്ലാം പിരിച്ചു വിട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.