കെ റെയിൽ പദ്ധതിക്ക് സര്‍ക്കാര്‍ കോടികള്‍ ചെലവാക്കിയത് കേന്ദ്രാനുമതിയില്ലാതെ; തുക തിരികെപ്പിടിക്കണം: പ്രതിപക്ഷ നേതാവ്

കെ റെയിൽ പദ്ധതിക്ക് സര്‍ക്കാര്‍ കോടികള്‍ ചെലവാക്കിയത് കേന്ദ്രാനുമതിയില്ലാതെ; തുക തിരികെപ്പിടിക്കണം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ കോടികള്‍ ചെലവാക്കിയത് കേന്ദ്രാനുമതിയില്ലാതെയാണെന്ന് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു അനുമതിയും ഇല്ലാതെയാണ് സര്‍ക്കാര്‍ ഇത്രയും നാടകങ്ങള്‍ കാട്ടിയതെന്നും സതീശന്‍ ആരോപിച്ചു.

അനുമതിയില്ലാതെ ചെലവാക്കിയ തുക ബന്ധപ്പെട്ടവരില്‍ നിന്നും തിരികെപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനത്തില്‍ പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയില്‍ അറിയിച്ചു. നിലവിലെ പഠനങ്ങള്‍ ക്രോഡീകരിക്കുന്നുണ്ടെന്ന് ചോദ്യോത്തര പരിപാടിയില്‍ വിശദീകരണം നല്‍കി.

പദ്ധതിയുടെ ഡിപിആര്‍ റെയില്‍വേയുടെ പരിഗണനയിലെന്ന് കെ റെയില്‍ വ്യക്തമാക്കി. റെയില്‍വേ പൂര്‍ണമായും തൃപ്തരായാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളു. ഡിപിആറില്‍ പറയുന്ന നിരക്കില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകില്ല. റെയില്‍വേ അനുമതി നല്‍കുന്നത് അനുസരിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുക കൂടുമെന്ന് കെ റെയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.