ഐ പി എൽ മത്സരങ്ങൾക്ക് ഇന്ന് അബുദാബിയിൽ തുടക്കമാകും.

ഐ പി എൽ മത്സരങ്ങൾക്ക് ഇന്ന് അബുദാബിയിൽ തുടക്കമാകും.

ക്രിക്കറ്റ് ആരാധകരെ ആവേശഭരിതരാക്കി ഐ.പി.എല്‍ പതിമൂന്നാം സീസണ് ദുബായിയിൽ ഇന്ന് തുടക്കമാകുന്നു.. കോവിഡ് പശ്ചാത്തലത്തില്‍ യു.എ.ഇയിലാണ് ഇത്തവണ ഐ.പി.എല്‍ മത്സരങ്ങൾ നടക്കുക..

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഐ.പി.എല്‍ മാമാങ്കത്തിന് നാളെ 7.30 ന് അബുദാബിയിലെഷേക്ക് സായിദ് സ്റ്റേഡിയത്തിൽ തുടക്കമാകും. എല്ലാ ദിവസത്തേയും പോരാട്ടങ്ങള്‍ വൈകീട്ട് 7.30നാണ്. 24 മത്സരങ്ങള്‍ ദുബൈയിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമായി അരങ്ങേറും.

നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്‌ഘാടന മത്സരം. കഴിഞ്ഞ തവണ ഒരു റണ്‍സിന് നഷ്ടമായ മത്സരത്തിന് പകരം വീട്ടാന്‍ ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തങ്ങള്‍ ഭാഗ്യകൊണ്ടുമാത്രം ചാമ്പ്യന്മാര്‍ ആയതെന്ന് തെളിക്കേണ്ട ഉത്തരവാദിത്വം മുംബൈ ഇന്ത്യസിനുണ്ട്. അനുഭവ സമ്പത്ത് കൊണ്ട് സമ്പന്നമാണ് ധോണിയുടെ നേതൃത്വത്തിലൂള്ള ചെന്നൈ പട. ബാറ്റിങ്ങിലും ബൗളിംഗിലും ലോക റാങ്കില്‍ മുന്നിലുള്ള താരങ്ങളുമായിയാണ് മുംബൈ ഇന്ത്യന്‍സും വരുന്നത്. വിരമിച്ചതിന് ശേഷം ധോണി സൂപ്പർ കിങ്സിന്റെ നായകവേഷം അണിയുന്നത് ഐ.പി.എല്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചല്ല. ഐ.പി.എല്ലിൽ ഏറ്റവും വാശിയേറിയ പോരാട്ടമാണ് മുംബൈ-ചെന്നൈ മത്സരം. ഇരുടീമുകളും ഇതിന് മുന്‍പ് 30 തവണ ഏറ്റുമുട്ടിയപ്പോള്‍ 18 തവണ മുംബൈയും 12 തവണ ചെന്നൈയുംജയിച്ചിട്ടുണ്ട്.

പ്രവാസി മലയാളികൾക്ക് പുതിയ പ്രതീക്ഷ നൽകികൊണ്ട് 5 മലയാളിതാരങ്ങളും ഇത്തവണ ടീമിലുണ്ട്. മലയാളി താരങ്ങളുടെ സാന്നിധ്യം യുഎഇയിലെ ഏഴേ മുക്കാൽ ലക്ഷത്തോളം വരുന്നമലയാളികൾക്ക് വലിയ ആവേശം നൽകും.സഞ്ജു സാംസണ്‍ (രാജസ്ഥാൻ റോയൽ), സച്ചിന്‍ ബേബി (ബാംഗ്ലൂര്‍), ബേസില്‍ തമ്പി (ഗുജറാത്ത്) എന്നിവരാണ് മലയാളി സാന്നിധ്യം. മറുനാടന്‍ മലയാളികളായ കരുണ്‍ നായര്‍, ശ്രേയസ്സ് അയ്യര്‍ എന്നിവര്‍ ഡല്‍ഹി ടീമിലുണ്ട്. ജനസംഖ്യയുടെ 30 ശതമാനത്തോളം ഇന്ത്യക്കാരുള്ള യുഎഇയിൽ സ്റ്റേഡിയത്തിനു പുറത്ത് ആവേശത്തിനു ഒട്ടും കുറവില്ല.

ജോ കാവാലം - ദുബായ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.