കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തുക പി.വി സിന്ധു

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തുക പി.വി സിന്ധു

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഇന്ത്യന്‍ പതാകയേന്തും. ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര പരിക്കുമൂലം പിന്‍മാറിയതോടെയാണ് സിന്ധുവിന് നറുക്ക് വീണത്.

2018-ലെ ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയുടെ പതാകയേന്തിയത് സിന്ധുവായിരുന്നു. ഇന്ത്യന്‍ പതാകയേന്താന്‍ സിന്ധുവിനെ തിരഞ്ഞെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഉദ്ഘാടന ചടങ്ങില്‍ പതാകയേന്തുന്നതിനായി ടോക്യോ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ഭാരോദ്വഹന താരം മീരാബായ് ചാനു, ബോക്സര്‍ ലവ്ലിന ബോര്‍ഗൊഹെയ്ന്‍ എന്നിവരെയും പരിഗണിച്ചിരുന്നെങ്കിലും രണ്ടു തവണ ഒളിമ്പിക് മെഡല്‍ നേടിയ താരമെന്ന നിലയില്‍ സിന്ധുവിന് നറുക്ക് വീഴുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.