കൊച്ചി: കഴിഞ്ഞ പത്തു ദിവസത്തിനിടയ്ക്ക് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില വന്‍തോതില്‍ കുറഞ്ഞപ്പോള്‍ ഞെട്ടിയത് വാങ്ങുന്നവര്‍ മാത്രമല്ല. വര്‍ഷങ്ങളായി ചിക്കനും മുട്ടയുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാര്‍ പോലും ഈ വിലക്കുറവില്‍ അന്തിച്ചുവെന്നതാണ് സത്യം. ചിക്കന്‍ വില കുറഞ്ഞതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് പലവിധത്തിലുള്ള ഊഹപോഹങ്ങളും പരന്നു.
സാധാരണയായി ഓരോ സംസ്ഥാനം അനുസരിച്ച് വില കുറയുന്നതായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ രാജ്യവ്യാപകമായി ചിക്കനും മുട്ടയ്ക്കും വില കുറഞ്ഞു. ഇതിനു കാരണമായി വിദഗ്ധര്‍ പറയുന്നത് ഉത്തരേന്ത്യയില്‍ ശ്രാവണ മാസം എത്തിയതു കൊണ്ടാണെന്നാണ്. ശ്രാവണ മാസത്തില്‍ ആളുകള്‍ മാംസാഹാരം ഉപേക്ഷിക്കും. ഇതോടെയാണ് ഡിമാന്റ് കുറഞ്ഞതും ആവശ്യത്തിലധികം സ്റ്റോക്ക് ഉണ്ടായതുമാണ് വില കുറയാന്‍ കാരണമത്രേ.
കനത്ത മഴയില്‍ കോഴിക്കച്ചവടക്കാര്‍ വില്‍പ്പനയ്ക്ക് തിരക്ക് കൂട്ടിയതും വിലയിടിവിന് കാരണമായി. കോഴിയിറച്ചിക്കൊപ്പം കോഴിമുട്ടയുടെ വിലയിലും ഇടിവുണ്ട്. 35 ശതമാനത്തോളമാണ് മുട്ടയ്ക്ക് വില കുറഞ്ഞത്. വിവിധ സംസ്ഥാനങ്ങളില്‍ കോഴിവില അമ്പത് ശതമാനം വരെ താഴ്ന്നു. മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലുമാണ് ഏറ്റവും വിലകുറഞ്ഞത്.
ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വില അമ്പതിലും താഴെയാണ്. മുന്‍കാലങ്ങളില്‍ പ്രാദേശിക ഉത്പാദകരെ പൂട്ടിക്കാന്‍ തമിഴ്‌നാട് കോഴി കുത്തക ലോബി ബോധപൂര്‍വം വിലയിടിക്കുന്നത് പതിവായിരുന്നു. വില കുറഞ്ഞതോടെ ചൂടപ്പം പോലെയാണ് കോഴിയിറച്ചി വില്‍പ്പന നടക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. വരുന്ന സ്റ്റോക്ക് പെട്ടെന്നു തന്നെ വിറ്റു തീരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.