കോവിഡ് പിടിയില്‍ ന്യൂസിലാന്‍ഡ്: പ്രതിദിന കോവിഡ് കേസുകള്‍ ഏഴായിരത്തിന് മുകളില്‍

കോവിഡ് പിടിയില്‍ ന്യൂസിലാന്‍ഡ്: പ്രതിദിന കോവിഡ് കേസുകള്‍ ഏഴായിരത്തിന് മുകളില്‍

വെല്ലിങ്ടണ്‍: കോവിഡ് ഒന്നും രണ്ടും തരംഗങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച ന്യൂസിഡന്‍ഡിന് നാലാം തരംഗത്തില്‍ അടിതെറ്റി. ഓരോ സംസ്ഥാനത്തും പ്രതിദിനം ശരാരശരി 750 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ് കണക്ക്. കഴിഞ്ഞ ആഴ്ച്ചയിലേക്കാളും ശരാശരി രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മരണവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

കഴിഞ്ഞ ആഴ്ച്ചയില്‍ പ്രതിദിനം 764 ആണ് ഓരോ സംസ്ഥാനത്തെയും ശരാശരി കോവിഡ് കേസുകളെങ്കില്‍ ഈ ആഴ്ച്ച അത് 796 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് 41 പേര്‍ കൂടി 24 മണിക്കൂറിനിടെ മരിച്ചു. മരിച്ചവര്‍ 22 പേര്‍ സ്ത്രീകളും 19 പേര്‍ പുരുഷന്മാരുമാണ്. ആകെ 1479 മരണങ്ങള്‍ കോവിഡ് മൂലം ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്.

7605 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. തീവ്രപരിചരണ വിഭാഗത്തിലുള്ള 25 പേരുള്‍പ്പടെ 799 പേര്‍ വൈറസ് ബാധിച്ച് ആശുപത്രിയിലാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 313 പേരും അടുത്തിടെ വിദേശയാത്ര നടത്തിയവരാണ്. 53,301 ആണ് രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.