ഷാർജ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുടെ തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ഷാർജ സെന്റ് മൈക്കിൾ ദേവാലയത്തിലെ മലയാളി സമൂഹം ആഘോഷിക്കുന്നു. ജൂലൈ 29 വെള്ളിയാഴ്ച രാത്രി 8 മണിക്കു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോയി മേനാച്ചേരി കപ്പൂച്ചിൻ മുഖ്യ കാർമ്മികനായിരിക്കും. മലയാളി സമൂഹത്തിന്റെ ഡയറക്ടർ ഫാ. ജോസ് വട്ടുകുളത്തിൽ കപ്പൂച്ചിൻ, ഫാ. റെജി മനക്കലേത്ത് എന്നിവരുടെ സഹകാർമികത്വത്തിൽ നടക്കുന്ന വി കുർബാനക്കു ശേഷം ലദീഞ്ഞും നേർച്ച വിതരണവും ഉണ്ടായിരിക്കും.
ഇടവകയിലെ സിറോ മലബാർ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ ഷാർജ ഭരണാധികാരികളുടെ നിർദേശമനുസരിച്ചുള്ള പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ച് നടത്തപ്പെടുന്ന തിരുനാളിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫാ. ജോസ് വട്ടുകുളത്തിൽ അറിയിച്ചു. പ്രശ്നങ്ങളും പ്രതിസന്ധികളും സഭയെയും സമുദായത്തെയും ചൂഴ്ന്നു നിൽക്കുന്ന ഈ സാഹചര്യത്തിൽ തിരുനാൾ ചടങ്ങുകളിൽ പങ്കെടുത്ത് സഹനപുത്രിയായ അൽഫോൻസാമ്മയുടെ മധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കാൻ അദ്ദേഹം ഇടവകയിലുള്ള എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്‌തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.