കറിപൗഡറുകളിലെ മായം തടയാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍; പരിശോധനയ്ക്ക് മൊബൈല്‍ ലാബുകള്‍ ഉപയോഗിക്കുമെന്ന് മന്ത്രി

കറിപൗഡറുകളിലെ മായം തടയാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍; പരിശോധനയ്ക്ക് മൊബൈല്‍ ലാബുകള്‍ ഉപയോഗിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രാസവസ്തുക്കള്‍ കറിപൗഡറുകളില്‍ അടങ്ങിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിച്ചു.

കറി പൗഡറുകള്‍ പരിശോധന നടത്താന്‍ മൊബൈല്‍ ലാബുകളും ഉപയോഗിക്കും. എഫ്എസ്എസ്എഐ പറയുന്ന സ്റ്റാന്‍ഡേര്‍ഡില്‍ വ്യത്യാസം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഏതെങ്കിലും ബാച്ചുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ലഭ്യമായ ആ ബാച്ചിലെ കറി പൗഡറുകള്‍ പൂര്‍ണമായും വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും.

വില്‍പ്പനക്കാരനും കമ്പനിയ്ക്കും നോട്ടീസ് നല്‍കുന്നതാണ്. മായം കലര്‍ത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.