മുന്‍ ഭാര്യയ്ക്കും അതിജീവിതയ്ക്കുമെതിരേ സുപ്രീംകോടതിയില്‍ ഗുരുതര ആരോപണങ്ങളുമായി ദിലീപ്

മുന്‍ ഭാര്യയ്ക്കും അതിജീവിതയ്ക്കുമെതിരേ സുപ്രീംകോടതിയില്‍ ഗുരുതര ആരോപണങ്ങളുമായി ദിലീപ്

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്ത് ദിലീപ്. കേസിന്റെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്നാണ് ദിലീപിന്റെ പ്രധാന ആവശ്യം. അതിജീവിതയ്ക്കും മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കുമെതിരേയും രൂക്ഷ വിമര്‍ശനവും ഫയല്‍ ചെയ്ത അപേക്ഷയിലുണ്ട്.

ഈ കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നവര്‍ തന്റെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരാണ്. മലയാള സിനിമ മേഖലയിലെ ചെറുതാണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍പെടുത്തിയത്. അവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുത ഉണ്ടെന്നും അപേക്ഷയില്‍ പറയുന്നു.

തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പോലീസ് ഓഫീസര്‍ നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും ദിലീപ് ആരോപിക്കുന്നു.

വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് തടയാന്‍ നിര്‍ദേശം കൊടുക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നുണ്ട്.

ജസ്റ്റിസ് എം.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ വാദം കേട്ടിരുന്നത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ഇന്ന് വിരമിച്ചതിനാല്‍ ദിലീപിന്റെ അപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. പുതിയ ബെഞ്ച് ഏതാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയാകും തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.