കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് ചില്ലിലടിച്ചു; വധശ്രമത്തിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് ചില്ലിലടിച്ചു;  വധശ്രമത്തിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

കൊച്ചി : മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ കടുത്ത സുരക്ഷാ വീഴ്ച. കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ തടഞ്ഞു.

കാക്കനാട് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ മുഖ്യമന്ത്രിയുടെ കാറിന് മുന്നില്‍ കരിങ്കൊടിയുമായി ചാടി. മുഖ്യമന്ത്രിയുടെ കാറിലെ ചില്ലില്‍ പലവട്ടം കൈ കൊണ്ട് ഇടിക്കുകയും ചെയ്തു.
പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് പ്രതിഷേധക്കാരന്‍ റോഡിലേക്ക് ചാടി വീണത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു നിമിഷം അന്ധാളിച്ചുവെങ്കിലും വളരെ വേഗം പ്രതിഷേധക്കാരനെ റോഡില്‍ നിന്നും മാറ്റി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പതിവ് വേഷം ഉപേക്ഷിച്ച്‌ കള്ളിമുണ്ടും ധരിച്ചാണ് ഇയാള്‍ റോഡരുകില്‍ നിന്നത്. ഇതാണ് പൊലീസിന്റെ ശ്രദ്ധ ഇയാളില്‍ പതിയാതിരുന്നത്.

എറണാകുളം ജില്ലയില്‍ നിരവധി ഇടങ്ങളിലാണ് മുഖ്യമന്ത്രിയെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടിയത്. കാക്കനാട്ടും കളമശേരിയിലും ആലുവയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഇന്‍ഫോപാര്‍ക്കിലും ഗവണ്‍മെന്റ് പ്രസിലും നടന്ന പരിപാടികളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ജില്ലയില്‍ എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.