യോഗി മോഡല്‍ ഏറ്റുമുട്ടല്‍ കൊലപാതകം കര്‍ണാടകയിലും വേണ്ടിവരും; മുന്നറിയിപ്പുമായി മന്ത്രി

യോഗി മോഡല്‍ ഏറ്റുമുട്ടല്‍ കൊലപാതകം കര്‍ണാടകയിലും വേണ്ടിവരും; മുന്നറിയിപ്പുമായി മന്ത്രി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കര്‍ണാടക മന്ത്രി സി അശ്വത് നാരായണ്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഏറ്റുമുട്ടലുകളുടെ സമയം വന്നിരിക്കുന്നു എന്നും ഭാവിയില്‍ ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം രംഗത്തു വന്നു.

പ്രകോപനം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ കര്‍ണാടകയുടെ ക്ഷമ പരീക്ഷിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്ന മാതൃകയില്‍ കൊലയാളികളെ ഇല്ലായ്മ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍ ശരിയായ സന്ദേശമല്ല നല്‍കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കു നേരെ ആക്രമത്തിനു ആഹ്വാനം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ കുറ്റപ്പെടുത്തി.

ബിജെപി-യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടറുവിനെ ജൂലൈ 26 ന് വെട്ടിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ തന്നെ തെരുവിലിറങ്ങിയിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ഹിന്ദു-മുസ്ലീം സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വര്‍ധിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.