ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്നു വരുന്ന അന്തരീക്ഷ മലിനീകരണത്തെ നിയന്ത്രിക്കുന്നതിന് ഭാഗമായി ആറ് മാസത്തിനുള്ളില്‍ രാജ്യത്തെ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിരോധിക്കാനുള്ള തയ്യാറെടുപ്പുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍.
ആദ്യപടിയായി ബംഗാളില്‍ 15 വര്‍ഷത്തിന് മേലെ പഴക്കമുള്ള കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുകയാണ് ട്രൈബ്യൂണല്‍.
അന്തരീക്ഷ മലിനീകരണം വളരെയേറെ മോശമായ ബംഗാളിലെ കൊല്‍ക്കത്ത, ഹൗറ എന്നീ നഗരങ്ങളെ കണക്കിലെടുത്താണ് ഊ തീരുമാനം. ആയിരക്കണക്കിന് സ്വകാര്യ വാഹനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ഈ നിര്‍ദ്ദേശം. 15 വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ-വാണിജ്യ വാഹനങ്ങള്‍ സംസ്ഥാനത്തെ ഭൂരിഭാഗം നഗരങ്ങളിലും ഓടുന്നുണ്ടെന്നാണ് വിവരങ്ങള്‍.
ആറ് മാസത്തിന് ശേഷം പശ്ചിമ ബംഗാളില്‍ പൊതുഗതാഗതത്തിനായി ബി.എസ്.4 വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. മലിനീകരണം ചെറുക്കുക എന്ന ലക്ഷ്യത്തിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നതെന്നും ഹരിത ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v