മുഖ്യമന്ത്രിയുടെ സുരക്ഷ വീഴ്ച; എളമക്കര സ്റ്റേഷനിലെ എസ്.എച്ച്‌.ഒ സാബുവിനെ സ്ഥലംമാറ്റി

മുഖ്യമന്ത്രിയുടെ സുരക്ഷ വീഴ്ച; എളമക്കര സ്റ്റേഷനിലെ എസ്.എച്ച്‌.ഒ സാബുവിനെ സ്ഥലംമാറ്റി

കൊച്ചി: മുഖ്യമന്ത്രിയുടെ കൊച്ചി യാത്രക്കിടെയുണ്ടായ സുരക്ഷ വീഴ്ചയില്‍ നടപടിയുമായി പൊലീസ്. സുരക്ഷ ചുമതലയുണ്ടായിരുന്ന എളമക്കര സ്റ്റേഷനിലെ എസ്.എച്ച്‌.ഒ ജി. സാബുവിനെ സ്ഥലംമാറ്റി.

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. വാടാനപ്പള്ളി എസ്.എച്ച്‌.ഒ സനീഷിനെ എളമക്കര എസ്.എച്ച്‌.ഒ ആയി നിയമിക്കുകയും ചെയ്തു. സാധാരണ നിലയിലുള്ള സ്ഥലംമാറ്റം എന്ന നിലയിലാണ് ഉത്തരവ് പുറത്തിറക്കിയത്.

എന്നാല്‍ സുരക്ഷാവീഴ്ച ഉണ്ടായതിന് തൊട്ടുപിന്നാലെയുള്ള സ്ഥലംമാറ്റം അതിന്റെ പേരില്‍ തന്നെയാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ കാക്കനാട്ടെ ഗവ. പ്രസിലെ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങുമ്പോഴാണ് സുരക്ഷാവീഴ്ച ഉണ്ടായത്.

ഇടറോഡില്‍നിന്ന് കാക്കനാട് ജങ്ഷനിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രവേശിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സോണി പനന്താനം മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ലിൽ പലവട്ടം കൈ കൊണ്ട് ഇടിക്കുകയും ചെയ്തു. പോലീസിനെ കണ്ണടച്ചാണ് പ്രതിഷേധക്കാരൻ വണ്ടിയുടെ മുന്നിലേക്ക് ചാടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.