കൈയില്‍ കാല്‍ക്കാശില്ല, ശമ്പളം കൊടുക്കാന്‍ 65 കോടി വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ആര്‍ടിസി

കൈയില്‍ കാല്‍ക്കാശില്ല, ശമ്പളം കൊടുക്കാന്‍ 65 കോടി വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കഴിഞ്ഞ മാസത്തെ ശമ്പളം പോലും കൊടുത്തു തീര്‍ക്കാന്‍ പറ്റാത്ത കെഎസ്ആര്‍ടിസി അടുത്ത മാസം എങ്ങനെ ശമ്പളം കൊടുക്കുമെന്നറിയാതെ നട്ടംതിരിയുന്നു. ജൂണിലെ ശമ്പളം കൊടുത്തു തീര്‍ക്കാന്‍ ഇനിയും 26 കോടി രൂപ കൂടി വേണം. ജൂലൈയിലെ ശമ്പള തിയതി കൂടി അടുത്തു വന്നതോടെ എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് മാനേജ്‌മെന്റ്.

ശമ്പളം കൊടുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും തൊഴിലാളികളുടെ സമരത്തിന് സാധ്യതയുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് കഴിഞ്ഞ ജൂണില്‍ കോടതി ഉത്തരവിട്ടിരുന്നു.

കെഎസ്ആര്‍ടിസി ഒരു മാസത്തെ ശമ്പളം നല്‍കുന്നതിന് 79 കോടി രൂപയാണ് കണ്ടെത്തേണ്ടത്. ഏകദേശം 180 കോടി രൂപയാണ് ഒരുമാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം. എന്നാല്‍ ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതിനാല്‍ ലഭിക്കുന്ന വരുമാനം മുഴുവനും തിരിച്ചടവിനായി പോകുന്നു.

കഴിഞ്ഞ മാസങ്ങളില്‍ അന്‍പത് കോടിയോളം രൂപ ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ കെഎസ്ആര്ടിസിയ്ക്ക് നല്‍കിയിരുന്നു. സര്‍ക്കാര്‍ തന്നെ കടക്കെണിയില്‍ നില്‍ക്കേ ഇനി ഇത്തരത്തില്‍ സാമ്പത്തിക സഹായം ലഭിക്കുമോയെന്ന് കണ്ടറിയണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.