വിവാഹം മൗലികാവകാശം; ഓണ്‍ലൈനിലുമാകാം: മദ്രാസ് ഹൈക്കോടതി

വിവാഹം മൗലികാവകാശം; ഓണ്‍ലൈനിലുമാകാം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാഹം മനുഷ്യന്റെ മൗലികാവകാശമാണ്. അതിനാല്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം കക്ഷികള്‍ തിരഞ്ഞെടുക്കുന്ന ഏതു രൂപത്തിലും വിവാഹം നടത്താമെന്ന് മദ്രാസ് ഹൈക്കോടതി. ഇന്ത്യന്‍ വംശജനായ യുഎസ് പൗരന്‍ എല്‍. രാഹുല്‍ മധുവിന്റെയും കന്യാകുമാരി സ്വദേശിനി പി.എന്‍. വാസ്മി സുദര്‍ശനിയുടെയും വിവാഹം ഓണ്‍ലൈനില്‍ നടത്താന്‍ അനുമതി നല്‍കിയാണ് ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്റെ നിരീക്ഷണം.

മൂന്ന് സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്താനും ഇരുവര്‍ക്കും വേണ്ടി വിവാഹ സര്‍ട്ടിഫിക്കറ്റ് വാസ്മിക്ക് കൈപ്പറ്റാമെന്നും കോടതി നിര്‍ദേശിച്ചു. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചി സബ് റജിസ്ട്രാര്‍ക്ക് രാഹുല്‍ വിവാഹ റജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പിതാവും മറ്റൊരാളും എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ ആശയക്കുഴപ്പത്തില്‍ വിവാഹം നടത്താന്‍ കഴിയാതെ രാഹുല്‍ യുഎസിലേക്ക് മടങ്ങി. തുടര്‍ന്നാണ് വാസ്മി ഹൈക്കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.