പാര്‍ട്ടിയില്‍ ഒളിപ്പോര്: സുനകിന് പിന്തുണ കുറയുന്നു; ട്രസ് മികച്ച നേതാവെന്ന് മുതിര്‍ന്ന നേതാക്കള്‍

പാര്‍ട്ടിയില്‍ ഒളിപ്പോര്: സുനകിന് പിന്തുണ കുറയുന്നു; ട്രസ് മികച്ച നേതാവെന്ന് മുതിര്‍ന്ന നേതാക്കള്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജന്‍ റിഷി സുനകിന്റെ പിന്തുണ കുറയുന്നതായി സൂചന. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ റിഷിയ്ക്ക് സാധ്യത കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എതിര്‍ സ്ഥാനാര്‍ത്ഥി ലിസ് ട്രസിന് പരസ്യ പിന്തുണയുമായി കൂടുതല്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി.

കോമണ്‍സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ടോം തുഗെന്ദാറ്റാണ് ട്രസിന് പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖന്‍. മറ്റൊരു ടോറി നേതാവായ ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസും ലിസിന് പിന്തുണ നല്‍കി.

സ്വദേശത്തും വിദേശത്തും ബ്രിട്ടീഷ് മൂല്യങ്ങള്‍ക്കായി ലിസ് എപ്പോഴും നിലകൊള്ളുന്നതായാണ് എനിക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നതെന്ന് ടോം തുഗെന്ദാറ്റ് പരസ്യമായി പ്രതികരിച്ചു. ''രാജ്യം കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ദൃഢനിശ്ചയത്തോടെ ലിസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ നീങ്ങുമെന്നതില്‍ എനിക്ക് സംശയമില്ല,'' അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ ലേഖനത്തില്‍ പറയുന്നു. ലിസ് വിശ്വാസിയതയും സത്യസന്ധയും അനുഭവപരിചയമുള്ള നേതാവാണ് ലിസ് എന്ന് ബെന്‍ വാലെസ് വിശേഷിപ്പിച്ചു.

ബാലറ്റ് മത്സരത്തില്‍ ആദ്യം മുന്നിലായിരുന്നു സുനക്. വോട്ടിംഗിന്റെ ആദ്യ കുറച്ച് റൗണ്ടുകളില്‍ എംപിമാരുടെ ഏറ്റവും കൂടുതല്‍ പിന്തുണ നേടിയതും സുനകാണ്. എന്നാല്‍ അതിനുശേഷം, അന്തിമ വിജയിയെ കണ്ടെത്താനുള്ള പ്രചാരണങ്ങളില്‍ ലിസിന് ജനപ്രീതി വര്‍ധിക്കുന്നതാണ് കണ്ടത്.

വോട്ടവകാശമുള്ള ടോറി അംഗങ്ങള്‍ക്കിടയില്‍ ട്രസ് കൂടുതല്‍ ജനപ്രിയ സ്ഥാനാര്‍ത്ഥിയാണെന്ന് ദിവസം ചെല്ലുംതോറും വ്യക്തമായി. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തേ തന്നെ സുനകിനെ എതിര്‍ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മറ്റ് ആരു പ്രധാനമന്ത്രിയായാലും റിഷി വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.