ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കാന്‍ വേളയില്‍ ദേശീയ പതാക ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വീടുകളില്‍ മൂന്നു ദിവസം ഉയര്‍ത്താനും രണ്ടാഴ്ച സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പ്രൊഫൈല്‍ ചിത്രമാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം. നാളെ മുതല്‍ 15 വരെയാണ് പ്രൊഫൈല്‍ ചിത്രമാക്കേണ്ടത്.
ആഗസ്റ്റ് 13,14,15 തീയതികളില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹര്‍ ഘര്‍ തിരംഗ ( ഓരോ വീട്ടിലും ത്രിവര്‍ണം ) കാമ്പെയിനിലാണ് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്. ഇന്നലെ മന്‍ കീ ബാത്ത് റേഡിയോ പ്രഭാഷണത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണിത്.
ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമായ ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ത്രിവര്‍ണ പതാക പ്രൊഫൈല്‍ ചിത്രമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.