ന്യൂസീലന്‍ഡ് നാഷണല്‍ ബൈബിള്‍ ക്വിസ് ഓഗസ്റ്റ് 14-ന്

ന്യൂസീലന്‍ഡ് നാഷണല്‍ ബൈബിള്‍ ക്വിസ് ഓഗസ്റ്റ് 14-ന്

വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ കാറ്റക്കിസം കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന ആറാമത് നാഷണല്‍ ബൈബിള്‍ ക്വിസ് മത്സരം ഓഗസ്റ്റ് 14-ന് നടക്കും. ഫാംഗരേ സിറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ഫാംഗരേ സെന്റ് ഫ്രാന്‍സിസ് സേവ്യേര്‍ ചര്‍ച്ചിലാണു പരിപാടി.

ഫാംഗരേ, ഓക്‌ലന്‍ഡ്, ഹാമില്‍ടണ്‍, വാംഗനൂയി, ഹേസ്റ്റിംഗ്‌സ്, പാമര്‍സ്റ്റണ്‍ നോര്‍ത്ത്, വെല്ലിംഗ്ടണ്‍, ക്രൈസ്റ്റ് ചര്‍ച്ച് എന്നീ എട്ടു സിറോ മലബാര്‍ സമൂഹങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാലു പേര്‍ വീതം അടങ്ങുന്ന ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

ഓഗസ്റ്റ് 14-ന് രാവിലെ 11-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണം. 12.30-ന് മത്സരം ആരംഭിക്കും. ക്ലറേഷന്‍ സഭാംഗമായ ആന്ധ്ര സ്വദേശിയും റൊട്ടോറോവയിലെ വൈദികനുമായ ഫാ. ജയപ്രകാശ് സോമു റെഡ്ഡിയാണ് ക്വിസ് മാസ്റ്റര്‍. 12 റൗണ്ടുകളിലായാണ് മത്സരം. ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.


2016-ല്‍ ഓക്‌ലാന്‍ഡില്‍ ആരംഭിച്ച മത്സരം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഹാമില്‍ടണ്‍, പാമര്‍സ്റ്റണ്‍ നോര്‍ത്ത്, ഹേസ്റ്റിംഗ്‌സ് എന്നിവിടങ്ങളില്‍ വച്ചും നടത്തി. 2020-ല്‍ വെല്ലിംഗ്ഡണില്‍ നടത്തേണ്ടിയിരുന്ന മത്സരം കോവിഡ് മൂലം ഉപേക്ഷിക്കേണ്ടി വന്നു.

ബൈബിള്‍ ക്വിസ് മത്സരത്തിനുശേഷം ദിവ്യബലിയും തുടര്‍ന്ന് സമ്മാനദാനവും നടത്തും. വിജയികളാകുന്ന ടീമിന് കാഷ് അവാര്‍ഡുകളും ട്രോഫിയും സമ്മാനിക്കും.

മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ഫാംഗരേ കാറ്റക്കിസം കോ-ഓര്‍ഡിനേറ്റര്‍ നവീന്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ന്യൂസീലന്‍ഡിലെ കുട്ടികളില്‍ ബൈബിള്‍ പഠിക്കാനുള്ള താല്‍പര്യവും ഉത്സാഹവും വര്‍ധിപ്പിക്കാന്‍ ഇത്തരം മത്സരങ്ങള്‍ വളരെയധികം സഹായിക്കുന്നതായി ന്യൂസിലന്‍ഡ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് അരീക്കല്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.