ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലെത്തിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമെന്ന് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍

ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലെത്തിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമെന്ന് സ്വപ്‌നയുടെ  വെളിപ്പെടുത്തല്‍

കൊച്ചി: ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്ന് ആവര്‍ത്തിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.

വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ഷാര്‍ജ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെയും നിര്‍ദ്ദേശം അനുസരിച്ചാണ് ക്ലിഫ് ഹൗസില്‍ എത്തിച്ചതെന്നുമാണ് സ്വപ്‌നയുടെ ആരോപണം.

കോഴിക്കോട്ടേക്കാണ് ഷാര്‍ജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൗസ് സന്ദര്‍ശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ച് രാജ്യ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു.

മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും നിര്‍ദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിന്റെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടത്. വീണാ വിജയന്റെ ഐടി ബിസിനസിന് വേണ്ടിയായിരുന്നുവെന്നും ഇതെല്ലാം ചെയ്തതെന്നും സ്വപ്ന ആരോപിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും നളിനി നെറ്റോ താനുമായി ക്ലിഫ് ഹൗസില്‍ വച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ബിസിനസ് ആവശ്യങ്ങള്‍ തടസമില്ലാതെ നടത്തിക്കിട്ടാന്‍ പാരിതോഷികമായി എത്ര സ്വര്‍ണം നല്‍കണമെന്ന് കമല വിജയന്‍ ചോദിച്ചുവെന്നും സ്വപ്‌ന വെളിപ്പെടുത്തി.

മകള്‍ക്ക് ബിസിനസ് ചെയ്യാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു. വീണാ വിജയന്‍, കമല വിജയന്‍, കെ.ടി ജലീല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അത് ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്ക് കൈമാറുമെന്നും അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.