സൗദിയിലെ ദി ലൈന്‍ അത്ഭുത നഗരം, കൂടുതലറിയാന്‍ സൗജന്യ പ്രദർശനം

സൗദിയിലെ ദി ലൈന്‍ അത്ഭുത നഗരം, കൂടുതലറിയാന്‍ സൗജന്യ പ്രദർശനം

ജിദ്ദ: സൗദി അറേബ്യ പ്രഖ്യാപിച്ച ദി ലൈന്‍ പദ്ധതിയെകുറിച്ച് കൂടുതല്‍ അറിയാന്‍ സൗജന്യപ്രദർശനം ഒരുക്കുന്നു. ഇന്ന് മുതല്‍ ആഗസ്റ്റ് 14 വരെ ജിദ്ദയിലെ സൂപ്പർ ഡോമിലാണ് നിയോം സൗജന്യ പ്രദർശനത്തിന്‍റെ ആദ്യഘട്ടം ഒരുക്കുന്നത്. തുടർന്ന് മറ്റിടങ്ങളിലും പ്രദർശനം സംഘടിപ്പിക്കും സൗദി കിരീടാവകാശിയാണ് ദി ലൈന്‍ പദ്ധതി പ്രഖ്യാപിച്ചത്.

അത്ഭുത നഗരിയെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതി സൗദിയുടെ മുഖച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 170 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലും 200 മീ​റ്റ​ർ വീ​തി​യി​ലും 500 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് ന​ഗ​ര​ത്തി​ന്‍റെ നി​ർ​മാ​ണം. 90 ലക്ഷം പേർക്ക് താമസിക്കാവുന്ന നഗരത്തിന്‍റെ ആദ്യഘട്ടം 2024 ല്‍ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. മുകളില്‍ നിന്ന് താഴോട്ട് തൂങ്ങി നില്‍ക്കുന്ന വിധത്തിലുളള വീടുകളാണ് പദ്ധതിയുടെ ആകർഷണം. 

പദ്ധതിയെ കുറിച്ച് മനസിലാക്കാന്‍ പ്രദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. പ്രവേശനം സൗജന്യമാണ്. ഇംഗ്ലീഷിലും അറബികിലും വിവരങ്ങള്‍ നല്കാന്‍ സഹായികളുണ്ടാകും. ഒരു മണിക്കൂറാണ് പ്രദർശനത്തിന്‍റെ ദൈർഘ്യം. ഹല യല്ല മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തിയതിയും സമയവും മുന്‍കൂട്ടി ബുക്ക് ചെയ്യണം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.