മുസ്ലീം സംഘടനകളുടെ സമ്മര്‍ദത്തിനൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയില്‍ നിന്ന് തെറിപ്പിച്ച് സര്‍ക്കാര്‍

മുസ്ലീം സംഘടനകളുടെ സമ്മര്‍ദത്തിനൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയില്‍ നിന്ന് തെറിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: മുസ്ലീം സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി. സിവില്‍ സപ്ലൈസ് മാനേജറായാണ് പുതിയ നിയമനം. കൃഷ്ണ തേജയാണ് പുതിയ കലക്ടര്‍.

ശ്രീറാമിനെ വീണ്ടും കലക്ടര്‍ സ്ഥാനത്ത് നിയമിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് മാറ്റം. മാധ്യമ പ്രവര്‍ത്തകനായിരുന്ന ബഷീര്‍ മരിച്ച വാഹനാപകടത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ പത്ര പ്രവര്‍ത്തക യൂണിയനടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മുസ്ലീം സമുദായത്തില്‍ നിന്നുള്ള പിന്തുണ കുറഞ്ഞേക്കാമെന്ന ഭയത്താല്‍ സിപിഎം ശ്രീറാമിനെ മാറ്റാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലീം സംഘടനകള്‍ വലിയതോതില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഐഎഎസ് തലത്തിലെ അഴിച്ചുപണിയുടെ ഭാഗമായി ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയത്. എന്നാല്‍, ഇതിനെതിരെ അന്നുതന്നെ കേരള മുസ്ലിം ജമാഅത്തും മാധ്യമസമൂഹവും പൊതുജനങ്ങളും കനത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. സൈബറിടങ്ങളില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചും പ്രതിഷേധമുയര്‍ന്നു.

ശനിയാഴ്ച കേരള മുസ്ലിം ജമാഅത്ത് ജില്ലാ കലക്ടറേറ്ററുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും വന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. 2019 ലാണ് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിനെ മദ്യ ലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്.


മുസ്ലീം സംഘടനകള്‍ സര്‍ക്കാരിനെ ഹൈജാക്ക് ചെയ്‌തെന്ന ആരോപണം പല വിഷയങ്ങളിലും ഉണ്ടായിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിലും നിഷ്പക്ഷരായ ആളുകള്‍ക്കിടയില്‍ വലിയതോതില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ശബരിമല, കെ റെയില്‍ വിഷയത്തില്‍ അടക്കം നിലപാട് മാറ്റാന്‍ തയാറാകാതിരുന്ന പിണറായി വിജയന് ഏഴു ദിവസത്തിനുള്ളില്‍ യു ടേണ്‍ അടിച്ചതിനെതിരേ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.