ന്യൂഡല്‍ഹി: വിമാന യാത്രാക്കൂലി കുറയാനുള്ള സാധ്യത തെളിയുന്നു. എയര്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില 12 ശതമാനം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിമാനയാത്രയ്ക്ക് ചെലവ് കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലുണ്ടായ ഇടിവ് കണക്കിലെടുത്താണ് വിമാന ഇന്ധന വിലയില്‍ കുറവ് വരുത്തുന്നത്.
രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില പരിഷ്‌കരിക്കാറുണ്ട്. എല്ലാ മാസവും 1, 16 തീയതികളിലാണ് ഈ വില പരിഷ്‌ക്കരിക്കുന്നത്.
മുമ്പ് കിലോലിറ്ററിന് 138,147.93 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 1.21 ലക്ഷം രൂപയാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വിജ്ഞാപനമനുസരിച്ചാണ് ഈ മാറ്റം.
ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് എണ്ണവില കുറയുന്നത്. നേരത്തെ ജൂലൈ 16ന്, അന്താരാഷ്ട്ര എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് എടിഎഫ് വില 2.2 ശതമാനം കുറച്ച് കിലോലിറ്ററിന് 138,147.93 രൂപയായി കുറഞ്ഞിരുന്നു. ജൂണിലും വിമാന ഇന്ധന വിലയില്‍ 1.3 ശതമാനം കുറവുണ്ടായി 10 റൗണ്ട് വര്‍ധനയ്ക്ക് ശേഷമുള്ള ആദ്യ കുറവാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.