ഫുജൈറ: മഴക്കെടുതി നാശം വിതച്ച എമിറേറ്റില്‍ ശുചീകരണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സന്നദ്ധ പ്രവർത്തകരുമായി ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശാർഖി കൂടികാഴ്ച നടത്തി. ഫുജൈറ എക്സിബിഷന്‍ സെന്‍ററിലായിരുന്നു കൂടികാഴ്ച. സന്നദ്ധ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവരെ അദ്ദേഹം അഭിനന്ദിച്ചു.
മരുന്നും ഭക്ഷണവുമടക്കമുളള അവശ്യസാധനങ്ങള്‍ ദുരിതം നാശം വിതച്ച സ്ഥലങ്ങളിലെ ജനങ്ങളിലേക്ക് സന്നദ്ധ പ്രവർത്തകർ എത്തിച്ചത് ആശ്വാസമായി.
അതേസമയം ദുരിതം ബാധിച്ച സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് രാജകുടുംബാംഗങ്ങളുമെത്തിയിരുന്നു. ഫുജൈറ കള്‍ച്ചറല്‍ ആന്‍റ് മീഡിയ അതോറിറ്റി പ്രസിഡന്‍റ് ഡോ ഷെയ്ഖ് റാഷിദ് ബിന്‍ ഹമദ് അല്‍ ഷാർഖിയാണ് ശുചീകരണപ്രവർത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്.
ചളിയും വെളളവും അദ്ദേഹം നീക്കുന്നതും ജനങ്ങളുമായി സംസാരിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. രാജകുടുംബാംഗമായ ഷെയ്ഖ് മക്തൂം ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശാർഖിയും ശുചീകരണ പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.