കോണ്‍ഗ്രസ് മുഖപത്രത്തിന്റെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്

കോണ്‍ഗ്രസ് മുഖപത്രത്തിന്റെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.

ഡല്‍ഹിയിലെ പത്രത്തിന്റെ ഓഫീസുകളിലും അസോസിയേറ്റുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളിലും ഒരേ സമയത്താണ് ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയത്. കഴിഞ്ഞയാഴ്ച്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്.

ഈ കേസില്‍ സോണിയാ ഗാന്ധിയെ ഇതുവരെ 12 മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്. രാഹുല്‍ ഗാന്ധിയോടും സോണിയാ ഗാന്ധിയോടും നൂറിലധികം ചോദ്യങ്ങളാണ് ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുലിനോട് ചോദിച്ച അതേ ചോദ്യങ്ങള്‍ തന്നെയാണ് സോണിയയോടും ചോദിച്ചതെന്നാണ് വിവരം.

നാഷണല്‍ ഹെറാല്‍ഡ് പത്രം അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 800 കോടി രൂപയുടെ ആസ്തി കൈപ്പറ്റിയതായാണ് ഇഡിയുടെ കണ്ടെത്തല്‍. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.