വിശ്വാസ പരിശീലനം പ്രേഷിത രൂപീകരണമായി മാറണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

വിശ്വാസ പരിശീലനം പ്രേഷിത രൂപീകരണമായി മാറണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: ദൈവോന്മുഖവും മനുഷ്യോന്മുഖവുമായ ജീവിതശൈലി പരിശീലിപ്പിക്കുകയാണ് വിശ്വാസപരിശീലനത്തിന്റെ ലക്ഷ്യമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സംഘടിപ്പിച്ച ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിസ്തുസ്‌നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നുവെന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളാണ് ഓരോ വിശ്വാസ പരിശീലകനും ഉണ്ടായിരിക്കേണ്ടത്. ഇപ്രകാരം വിശ്വാസ പരിശീലനരംഗം ക്രിസ്തു സ്‌നേഹത്തിന്റെ പ്രേഷിതരെ രൂപീകരിക്കുന്ന മേഖലകളായി രൂപാന്തരപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ പരിശീലന രംഗം വെല്ലുവിളികളും സമീപനങ്ങളും എന്ന വിഷയത്തില്‍ നടന്ന ദൈവശാസ്ത്ര സമ്മേളനത്തില്‍ കെസിബിസി മെത്രാന്മാര്‍, കേരള തിയോളജിക്കല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, കാത്തലിക് ഫെയ്ത്ത് ഡസ്‌ക് പ്രതിനിധികള്‍, മേജര്‍ സെമിനാരി റെക്ടര്‍മാര്‍, വിവിധ രൂപതകളിലെ മതബോധന ഡയറക്ടര്‍മാര്‍, കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാര്‍, റിസോഴ്‌സ് ടീം അംഗങ്ങള്‍ തുടങ്ങി ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.

കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരുന്നു. റവ. ഡോ. ടോബി ജോസഫ് മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി മോഡറേറ്ററായിരുന്നു.

റവ. ഡോ. ജോയി പുത്തന്‍വീട്ടില്‍, റവ. ഡോ. സാജന്‍ പിണ്ടിയാന്‍, റവ. ഡോ. ജോളി കരിമ്പില്‍, ഡോ. മിലന്‍ ഫ്രാന്‍സ്, അനില്‍ മാനുവല്‍ എന്നിവര്‍ പ്രതികരണങ്ങള്‍ അവതരിപ്പിച്ചു. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പാനല്‍ സെഷന്‍ മോഡറേറ്റ് ചെയ്തു.

കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് സമാപന സന്ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, സെക്രട്ടറി റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ജോയിന്റ് സെക്രട്ടറി റവ.ഡോ. സെബാസ്റ്റ്യന്‍ ചാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.