ദുബായ്: കഴിഞ്ഞ ഏഴുപതിറ്റാണ്ടിനിടെ ദുബായിലെ ജനസംഖ്യയില്‍ വന്‍ വർദ്ധനവെന്ന് റിപ്പോർട്ട്. ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1950 മുതല്‍ 2020 വരെയുളള കാലഘട്ടത്തിലെ ജനസംഖ്യയാണ് കണക്കുകളായി പുറത്തുവന്നിരിക്കുന്നത്. 1950 ല്‍ 20,000 ആയിരുന്ന ജനസംഖ്യ 2020 ല്‍ 33 ലക്ഷമായി ഉയർന്നു. 20240 ഓടെ ഇത് 58 ലക്ഷമാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ ദുബായിലെ ജനസംഖ്യ 35 ലക്ഷമാണ്. കൂടുതല്‍ പേരെ എമിറേറ്റിലേക്ക് ആകർഷിക്കാനുളള പദ്ധതികള്‍ തയ്യാറാക്കുകയാണ് നഗരമധികൃതർ. എക്സ്പോ ഉള്‍പ്പടെയുളള മെഗാ ഇവന്‍റുകളും ജനസംഖ്യ വർദ്ധിക്കാന്‍ ഇടയാക്കി. പഠനത്തിനായി എത്തിയ വിദ്യാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവാണ് രേഖപ്പെടുത്തിയത്.
3 ലക്ഷം വിദ്യാർത്ഥികള്‍ പുതുതായി പഠനത്തിനെത്തിയെന്നും കണക്കുകള്‍വ്യക്തമാക്കുന്നു. യുഎഇയുടെ ആകെ ജനസംഖ്യയുടെ 35 ശതമാനവും ദുബായ് എമിറേറ്റിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.