ശ്രമം പാളിയപ്പോള്‍ പ്ലാവില്‍ കയറി ചക്ക വലിച്ചിട്ടു; വൈറലായി ആനയുടെ വീഡിയോ

ശ്രമം പാളിയപ്പോള്‍ പ്ലാവില്‍ കയറി ചക്ക വലിച്ചിട്ടു; വൈറലായി ആനയുടെ വീഡിയോ

പ്ലാവ് കുലുക്കിയിട്ടും ചക്ക വീണില്ല. ഒടുവില്‍ രണ്ടും കല്‍പിച്ച് കയറി അങ്ങ് പറിച്ചു. നാട്ടിലിറങ്ങിയ ആന മുന്‍കാലുകള്‍ ഉയര്‍ത്തി തുമ്പിക്കൈ കൊണ്ട് ചക്ക പറിച്ച് താഴെയിടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രദേശവാസികള്‍ ആനയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം.

ഐഎഎസ് ഓഫിസറായ സുപ്രിയ സഹുവാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

പ്ലാവ് കുലുക്കി ചക്ക വീഴ്ത്തിയിടാന്‍ ആന ആദ്യം ശ്രമിച്ചെങ്കിലും ചക്ക വീണില്ല. തളരാതെ മുന്‍കാലുകള്‍ പ്ലാവില്‍ കയറ്റി വച്ച് തുമ്പിക്കൈ നീട്ടി മൂന്ന് ചക്കകളാണ് ആന നിലത്തേക്ക് വലിച്ചിടുന്നത്. ആന ചക്ക പറിച്ചിടുമ്പോള്‍ വീഡിയോ ചിത്രീകരിക്കുന്നവര്‍ ആഹ്ളാദിക്കുന്നതും കൈയ്യടിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

'മനുഷ്യന് മാങ്ങ എങ്ങനെയാണോ അങ്ങനെയാണ് ആനകള്‍ക്ക് ചക്കയും. ചക്ക പറിക്കാനുള്ള ആനയുടെ വിജയകരമായ ശ്രമത്തിന് അവിടെയുണ്ടായിരുന്ന മനുഷ്യര്‍ നല്‍കിയ കരഘോഷം ഹൃദ്യമാണ്', വീഡിയോ പങ്കുവച്ചുകൊണ്ട് സുപ്രിയ സഹു ട്വിറ്ററില്‍ കുറിച്ചു.

സുപ്രിയ സഹു പങ്കുവച്ച വീഡിയോ ഇതുവരെ 1,76,000 പേരാണ് കണ്ടത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.