മുതിര്‍ന്ന പൗരന്മാര്‍ക്കായി കെസിബിസിയുടെ 'മധുരം സായന്തനം'

 മുതിര്‍ന്ന പൗരന്മാര്‍ക്കായി കെസിബിസിയുടെ 'മധുരം സായന്തനം'

കൊച്ചി: ഭവനങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും ജോലിയില്‍ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നവര്‍ക്കുമായി കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ 'മധുരം സായന്തനം' പരിപാടി സംഘടിപ്പിക്കുന്നു.

ജാതി-മത ഭേദമന്യേ ഏവര്‍ക്കും പങ്കാളിയാകാവുന്ന ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പാലാരിവട്ടം പിഒസിയില്‍ നടക്കും. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാധ്യമ കമ്മീഷന്‍ ചെയര്‍മാനും തലശേരി ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷനായിരിക്കും. ഉമ തോമസ് എംഎല്‍എ മുഖ്യാതിഥിയാകും.

നാടകരംഗത്ത് 40 വര്‍ഷം പിന്നിട്ട സേവ്യര്‍ മാസ്റ്റര്‍, ചലച്ചിത്ര തിരക്കഥാകൃത്ത് ഫാ.ഡാനി എന്നിവരെ ചടങ്ങില്‍ ആദരിക്കും. മാധ്യമ കമ്മീഷന്റെ പ്രഥമ പ്രസാധന സംരംഭമായ 'കഥകള്‍ 20/22' പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടാകും.

വിശ്രമ ജീവിതം നയിക്കുന്നവര്‍ക്കും ഏകാന്തതയില്‍ കഴിയുന്നവര്‍ക്കും വിരസതയെ അതിജീവിക്കാനും ക്രിയാത്മകമായി ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനും ഉപകരിക്കുന്ന പരിപാടികള്‍ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം. ഇത്തരക്കാരെ ഒരുമിച്ചുകൂട്ടി അവരുടെ കലാ, സാഹിത്യാഭിരുചികള്‍ പ്രോല്‍സാഹിപ്പിക്കാനും മാനസിക, ശാരീരികാരോഗ്യത്തിനുതകുന്ന പരിശീലനവും 'മധുരം സായന്തന'ത്തില്‍ ഉണ്ടാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.