ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് സീല്‍ ചെയ്തു പൂട്ടി എന്‍ഫോഴ്സമെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്. അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥാപനം തുറക്കരുതെന്നും നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹിയിലെ ഓഫീസ് സീല്‍ ചെയ്യുന്നതിന് മുമ്പ് മുംബൈ, കൊല്‍ക്കത്ത, ലഖ്നൗ എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് 12 ഇടത്തായിരുന്നു ഇഡി റെയ്ഡ്. അതേസമയം, രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. രാഹുലിന്റെയും സോണിയയുടെയും വസതിക്ക് മുന്നില്‍ വന്‍തോതില്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
നാഷണല്‍ ഹെറാല്‍ഡ് പത്രം അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 800 കോടി രൂപയുടെ ആസ്തി കൈപ്പറ്റിയതായാണ് ഇഡിയുടെ കണ്ടെത്തല്‍. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം.
ഈ കേസില്‍ സോണിയാ ഗാന്ധിയെ ഇതുവരെ 12 മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്. രാഹുല്‍ ഗാന്ധിയോടും സോണിയാ ഗാന്ധിയോടും നൂറിലധികം ചോദ്യങ്ങളാണ് ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുലിനോട് ചോദിച്ച അതേ ചോദ്യങ്ങള്‍ തന്നെയാണ് സോണിയയോടും ചോദിച്ചതെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.