ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തിയ 348 മൊബൈല്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വികസിപ്പിച്ച ആപ്പുകള്‍ക്കാണ് വിലക്ക്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.
പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ 'ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ'ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന് പതിനാറുകാരന്‍ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം ഉണ്ടായതോടെയാണ് കേന്ദ്രം ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ വിലക്കിയത്.
ഗെയിമിനെതിരെ നടപടി വേണമെന്ന്് പ്രഹാര്‍ എന്ന എന്‍ജിഒ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്.
കൂടുതല്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതുമായ 275 ല്‍ അധികം ആപ്പുകള്‍ അധികൃതര്‍ നിരീക്ഷിച്ചുവരുന്നതായാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.