സിഡ്‌നി: ഒരു മാസത്തിലേറെ പഴക്കമുള്ള സൗദി സഹോദരിമാരുടെ മൃതദേഹം ഓസ്‌ട്രേലിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തി. അസ്റ അബ്ദുല്ല അല്‍സെഹ്ലി (24), അമാല്‍ അബ്ദുല്ല അല്‍സെഹ്ലി (23) എന്നിവരുടെ മൃതദേഹങ്ങളാണ് കാന്റര്‍ബറിയിലെ അവരുടെ അപ്പാര്‍ട്ട്മെന്റിലെ കിടക്കയില്‍ കണ്ടെത്തിയത്.
അക്രമണം നടന്നതായുള്ള സൂചനകളൊന്നും അപ്പാര്‍ട്ട്‌മെന്റിലോ മൃതദേഹത്തിലോ കണ്ടെത്താനായിട്ടില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു. ആത്മഹത്യ ആകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കിടക്കയ്ക്ക് സമീപം രാസവസ്തുക്കളുടെ കുപ്പികള്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സൗദിയിലെ ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.
2017 ലാണ് ഇരുവരും ഓസ്‌ട്രേലിയയിലേക്ക് പലായനം ചെയ്തത്. സൗദിയില്‍ സ്വതന്ത്രമായ ജീവിത സാഹചര്യം അപ്രാപ്യമാണെന്ന് ബോധ്യപ്പെട്ടതാണ് മറ്റൊരു രാജ്യത്ത് അഭയം തേടാന്‍ ഇരുവരെയും പ്രേരിപ്പിച്ചത്. സൗദിയില്‍ സ്ത്രീകള്‍ തങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ഭയന്നാണ് ജീവിക്കുന്നതെന്ന് ഒരിക്കല്‍ പറഞ്ഞതായി ഇരുവരുടെയും സുഹൃത്തായ മറ്റൊരു സ്ത്രീ പറഞ്ഞു.
അപൂര്‍വ്വമായി മാത്രമേ ഇവര്‍ പുറത്തിറങ്ങാറുള്ളു. പ്രത്യേക വിഭാഗക്കാരുടെ പാര്‍ട്ടികളില്‍ ഇവര്‍ പങ്കെടുക്കാറുണ്ട്. സഹോദരിമാരില്‍ ഒരാള്‍ വിചിത്ര സ്വഭാവക്കാരിയാണെന്ന് അവര്‍ പറഞ്ഞു. മറ്റേയാളെ കുറിച്ച് അവര്‍ക്ക് ഉറപ്പില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.