കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ചു ബിഷപ് മാര്‍ ആഡ്രൂസ് താഴത്തിന്റെ നിർദേശപ്രകാരം വിളിച്ചു ചേർത്ത വൈദീക സമ്മേളനം പുരോഗമിക്കുന്നു. ഇന്ന് രാവിലെ പത്തുമണിയോടുകൂടെ ആരംഭിച്ച സമ്മേളനത്തിൽ ഏകീകരണ കുർബ്ബാന നടപ്പിലാക്കാൻ തീരുമാനിച്ചതായുള്ള വാർത്തകൾ പുറത്തു വരുന്നു. ഓഗസ്റ്റ് 15-ാം തീയതി മാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ മുതൽ ഏകീകൃത കുർബാന നടപ്പിൽ വരുത്താനും . അതിനുള്ള സജ്ജീകരണങ്ങൾ പള്ളികളിൽ നടത്താനുമുള്ള നിർദ്ദേശം വലിയ തോതിലുള്ള വാക്കേറ്റങ്ങൾക്ക് ഇടയാക്കിയെങ്കിലും തന്റെ തീരുമാനത്തിൽ മാർ ആൻഡ്രൂസ് താഴത്ത് ഉറച്ച് നിൽക്കുന്നതായി മനസിലാക്കുന്നു.
അതിരൂപത കൂരിയയുടെ പൊളിച്ചെഴുത്തിനുള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു. കൂരിയയുടെ തലപ്പത്തേക്ക് സ്ഥിരം മുഖങ്ങൾ ഒഴിവാക്കി പുതുമുഖങ്ങളായിരിക്കും കടന്നു വരുന്നത്. അതിരൂപതയുടെ കുരിയായും, വിവിധ ഡിപ്പാർട്മെന്റുകളും പിരിച്ചുവിട്ട് സഭയോട് വിധേയപ്പെട്ട് നിൽക്കുന്ന വൈദികരെ തലപ്പത്ത് കൊണ്ട് വരും എന്ന് മാർ ആൻഡ്രൂസ് താഴത്ത് യോഗത്തിൽ അറിയിച്ചു.
തികച്ചും രഹസ്യമായി നടക്കുന്ന യോഗത്തിൽ നിന്നും ചില വൈദീകർ ഇറങ്ങി പോയതായി റിപ്പോർട്ടുണ്ട്. വൈകുന്നേരം നാലു മണിവരെയാണ് യോഗം നടക്കുന്നത്. മാധ്യമങ്ങൾക്ക് യോഗം നടക്കുന്ന ഹാളിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.