സിഡ്‌നി: കോമണ്‍വെല്‍ത്ത് ബാങ്കും ഓസ്‌ട്രേലിയ ന്യൂസിലാന്റ് ബാങ്കിംഗ് (എഎന്‍ഇസഡ്) ഗ്രൂപ്പും ഹോം ലോണ്‍ നിരക്കുകള്‍ ഉയര്‍ത്തി. അര ശതമാനത്തിന്റെ വര്‍ധനവ് ആണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ പലിശ നിരക്ക് ഓഗസ്റ്റ് 12 ന് നിലവില്‍ വരും.
റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെയാണ് മറ്റ് ബാങ്കുകളും ആനുപാതിക വര്‍ധനവ് വരുത്തിയത്. പണ പലിശ നിരക്ക് 1.35 ശതമാനത്തില്‍ നിന്ന് 1.85 ശതമാനമായും ഉയര്‍ത്തി. ഡെപ്പോസിറ്റ് നിരക്കുകളില്‍ 50 ബേസിസ് പോയിന്റിന്റെ വര്‍ധനവും വര്‍ത്തിയിട്ടുണ്ട്.
അടുത്ത ആഴ്ച മുതല്‍ കോമണ്‍വെല്‍ത്ത് ബാങ്ക് ഓസ്‌ട്രേലിയയുടെ അടിസ്ഥാന വേരിയബിള്‍ ഭവന വായ്പാ നിരക്ക് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 3.79 ശതമാനത്തില്‍ എത്തും. മൂന്ന് മാസം മുമ്പ് ഇത് 2.19 ശതമാനം ആയിരുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഭവന വായ്പ ബാങ്കായ ഒലിവ് ബാങ്ക് നാല് വര്‍ഷത്തേക്ക് സ്ഥിര പലിശ സ്‌കീമും അവതരിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26