യുഎഇ മഴക്കെടുതി മരിച്ചവരെ തിരിച്ചറിഞ്ഞു

യുഎഇ മഴക്കെടുതി മരിച്ചവരെ തിരിച്ചറിഞ്ഞു

ദുബായ്: യുഎഇയിലെ മഴക്കെടുതിയില്‍ മരിച്ച അഞ്ച് പാകിസ്ഥാന്‍ സ്വദേശികളെയും തിരിച്ചറിഞ്ഞു. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും പാകിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ ഹസന്‍ അഫ്സല്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് യുഎഇയില്‍ 27 വ‍ർഷത്തിനിടയിലെ ഏറ്റവും കൂടിയ തോതില്‍ മഴ രേഖപ്പെടുത്തിയത്. നാല് പുരുഷന്മാരും ഒരു സ്ത്രീയുമടക്കം അഞ്ച് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.

യുഎഇയില്‍ ചൂട് കൂടും, രാജ്യത്ത് വെള്ളിയാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. തെക്കുകിഴക്കന്‍ മേഖലകളില്‍ മഴമേഘങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും.30 മുതല്‍ 80 ശതമാനം വരെ അന്തരീക്ഷ ഈർപ്പം വർദ്ധിക്കും. പൊടിക്കാറ്റ് വീശും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.